Spread the love

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിപണന വിഷയത്തില്‍ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. വിഷയത്തില്‍ തന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും യുഡിഎഫ് എന്ത് തീരുമാനമെടുക്കുന്നു അത് അംഗീകരിക്കും, ഏത് മദ്യ വില്പന ആയാലും എക്സൈസ് വിഭാഗം അറിഞ്ഞിരിക്കണം.

video
play-sharp-fill

ബജറ്റിലെ നിർദ്ദേശം എക്സൈസ് മന്ത്രി അറിയണമെന്നില്ല. വീര്യം കുറഞ്ഞ ബക്കാഡി മദ്യം സംസ്ഥാനത്ത് ആദ്യം ഇറക്കിയത് എല്‍ഡിഎഫ് സർക്കാരാണ്. അത് സൈനിക കാന്‍റീനുകള്‍ വഴി വില്‍ക്കുന്നുമുണ്ട്. വി എം സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ് എന്നും എം ലിജു മാധ്യമങ്ങളോട് പ്രതികരിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ വില്‍പ്പന നികുതിയെന്ന നിര്‍ദ്ദേശം പിന്‍വലിക്കാതെയാണ് മുഖ്യമന്ത്രി വില്‍പന അനുമതിയില്‍ തീരുമാനം യുഡിഎഫിന് വിട്ടത്. മതമേലലധ്യക്ഷന്മാരടക്കം എതിരായതോടെയാണ് വില്‍പ്പനാനുമതി യുഡിഎഫിനോട് തേടുന്നത്. യു ടേണ്‍ എന്ന് തോന്നിപ്പിക്കുമ്പോഴും വിവാദമായ നികുതിഘടന പിൻവലിക്കുന്നില്ല. യുഡിഎഫ് അനുമതി കിട്ടിയാല്‍ ബജറ്റ് നിര്‍ദ്ദേശിച്ച നികുതിയാകും ചുമത്തുകയെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതി കുറച്ചത് അതേ പടി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലില്‍ വന്നാല്‍ മദ്യകമ്പനികള്‍ക്ക് അപേക്ഷയുമായി സമീപിക്കാം. നയം തീരുമാനിച്ചില്ലെന്ന് പറഞ്ഞ് സർക്കാർ നിരസിച്ചാല്‍ കോടതിയില്‍ പോകാം.