Spread the love

നീലഗിരി: വീട്ടില്‍ കയറിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. ഊട്ടിക്ക് സമീപം മായാറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പുലി കുടുങ്ങിയത്.

video
play-sharp-fill

നായയെ പിടികൂടുന്നതിനിടെയാണ് പുലി വീട്ടിനുള്ളില്‍ കയറിയത്. ഇത് കണ്ട വീട്ടുടമ ഭയന്ന് വീടിന്റെ വാതില്‍ പൂട്ടുകയും ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിലുണ്ടായിരുന്ന പുലിയെ പുറത്തേക്ക് വിടാൻ ശ്രമിച്ചെങ്കിലും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചതിനാല്‍ വിജയിച്ചില്ല. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം ആറു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവില്‍ വ്യാഴാഴ്ച പുലർച്ചെയോടെ പുലിയെ കൂട് ഉപയോഗിച്ച്‌ പിടികൂടുകയായിരുന്നു. പിടികൂടിയ പുലിയെ പിന്നീട് മുതുമലൈ ദേശീയോദ്യാനത്തോട് ചേർന്ന സിഗൂർ വനമേഖലയിലെ ഉള്‍ക്കാട്ടില്‍ വിട്ടയച്ചു.