Spread the love

ഇടുക്കി: ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ ഡ്രൈവർക്ക് വഴിതെറ്റിയതിനെ തുടർന്ന് ടോറസ് ലോറി കൊടുംവളവില്‍ കുടുങ്ങി.
ഇതെത്തുടർന്ന് സംസ്ഥാന പാതയുടെ ഭാഗമായ മേരികുളം-ആനവിലാസം റൂട്ടില്‍ ഏഴുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

video
play-sharp-fill

കർണാടകയില്‍ നിന്ന് ജല ജീവൻ മിഷൻ പദ്ധതിക്കായി ഇരുമ്പ് പൈപപ്പുകളുമായി ഏലപ്പാറയ്ക്കു സമീപം ചിന്നാർ മൂന്നാംമൈലിലേക്ക് എത്തിയ വാഹനമാണ് വഴിയില്‍ കുടുങ്ങിയത്. കൊച്ചി-തേക്കടി സംസ്ഥാന പാതയില്‍ ഇടപ്പൂക്കുളം ഒന്നാം വളവില്‍ ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം.
കുമളിയില്‍ നിന്ന് കുട്ടിക്കാനം വഴി ഏലപ്പാറയിലേക്ക് പോകേണ്ട വാഹനമാണ് ഗൂഗിള്‍ മാപ്പ് ചതിച്ചതോടെ വഴിതെറ്റി ആനവിലാസം വഴി എത്തിയത്. കൊടുംവളവില്‍ ടോറസ് കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.

വിവരമറിഞ്ഞ് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മണ്ണുമാന്തിയന്ത്രവും ട്രാക്ടറും എത്തിച്ച്‌ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് ടോറസ് ലോറി വളവില്‍ നിന്ന് മാറ്റാനായത്.
എന്നാല്‍ മേരികുളം വരെ പിന്നീടുള്ള വളവുകളിലും വാഹനം കുടുങ്ങുന്ന സ്ഥിതിയായിരുന്നു. അത്തരം സ്ഥലങ്ങളില്‍ വീതി കൂട്ടിയും ട്രാക്ടറില്‍ കെട്ടിവലിച്ചുമാണ് ടോറസ് മേരികുളത്ത് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഒൻപതു മണിയോടെയാണ് ഈ റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്. സംസ്ഥാന പാതയാണെങ്കിലും വീതി കുറവും കൊടുംവളവുകളും നിറഞ്ഞ ഈ റോഡില്‍ വലിയ വാഹനങ്ങള്‍ കുടുങ്ങുന്നതും അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്.