
കോട്ടയം: കോട്ടയത്തെ കഞ്ചാവ് മൊത്ത കച്ചവടക്കാരുമായി എക്സൈസ് ഉദ്യോഗസ്ഥർക്ക് രഹസ്യ ബന്ധം. കൃത്യമായ മാസപ്പടിയും ചില എക്സൈസ് ഉദ്യോഗസ്ഥർ വാങ്ങുന്നുണ്ടെന്നാണ് തേർഡ് ഐ ന്യൂസിന് ലഭിച്ച വിവരം.
കോട്ടയം നഗരത്തിൽ മാർക്കറ്റ്, ചന്തക്കടവ്, നാഗമ്പടം, പാണംപടി, പതിനാറിൽ ചിറ, കല്ലുപുരയ്ക്കൽ, തിരുവാതുക്കൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിതരണക്കാരുണ്ട്. ഇവരുമായി ഒത്തുകളിച്ചാണ് കഞ്ചാവ് റെയ്ഡ് വരെ നടത്തുന്നത്.
മൊത്തക്കച്ചവടക്കാരിൽ നിന്ന് തന്നെ കഞ്ചാവ് വാങ്ങുന്ന ചില്ലറ വിൽപ്പനകാരനെ എക്സൈസിന് കാണിച്ചു കൊടുത്ത് പിടിപ്പിക്കുകയാണ് പതിവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മൊത്ത കച്ചവടക്കാരന്റെ ബിസിനസിന് ഒരു കോട്ടവും ഉണ്ടാകില്ല. ചെറുകിട വിൽപനക്കാരൻ പിടിക്കപ്പെട്ടാലും അവൻ മൊത്തക്കച്ചവടക്കാരനെ സംശയിക്കില്ല.
അതാണ് കഞ്ചാവ് ലോബിയും എക്സൈസും തമ്മിലുള്ള രഹസ്യ ബന്ധം.
ചെറുകിട കച്ചവടക്കാരനെ പിടികൂടുമ്പോൾ തനിക്ക് കഞ്ചാവ് നൽകിയത് ആരാണന്ന് എക്സൈസിനോട് പറഞ്ഞാലും മൊത്ത കച്ചവടക്കാരനെ പിടികൂടില്ല .കാരണം ഉദോഗസ്ഥർക്ക് കിട്ടുന്ന മാസപ്പടി മാത്രമല്ല വല്ലപ്പോഴും ഒരു ഇരയെ ഇട്ടു തരുന്നതും മൊത്ത കച്ചവടക്കാരാണ്.
കോട്ടയത്ത് കഞ്ചാവ് കേസുകൾ എക്സൈസ് പിടികൂടിയാൽ മൊത്തകച്ചവടക്കാരുടെ പരിസരത്തേക്ക് പോലും അന്വേഷണം എത്തില്ല. പാടിയിലാകുന്നയാളുടെ ഫോൺ കോൾ വിവരങ്ങൾ മാത്രം പരിശോധിച്ചാൽ മതി മൊത്തകച്ചവടക്കാരനെ കണ്ടെത്താൻ. എന്നാൽ അന്വേഷണം അവിടേക്കൊന്നും നീളില്ല.
കഞ്ചാവിന്റെ ഉറവിടം തേടി അന്വേഷണം തുടരും എന്നൊക്കെ മാധ്യമങ്ങളോട് പറയുമെന്നല്ലാതെ ഒരു ചുക്കും അന്വേഷിക്കാൻ എക്സൈസ് തയാറാകില്ല.
എക്സൈസ് ഉദ്യോഗസ്ഥരുടെ സ്വന്തം ഫോൺ പരിശോധിച്ചാൽ രഹസ്യ ഇടപാടിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തു വരും.
കഞ്ചാവ് വിൽക്കുന്നയാളെ പിടിച്ചാൽ അയാൾക്ക് ആരാണ് നൽകിയതെന്ന് ചോദ്യം ചെയ്യലിൽ അറിയാൻ കഴിയും. എന്തുകൊണ്ട് അന്വേഷണം ആ വഴിക്ക് നീങ്ങുന്നില്ല.
ഓരോ കേസും പിടിക്കുന്നതോടെ അവസാനിക്കും. ഫോളോ അപ് ഇല്ല . എന്തുകൊണ്ട്? പിന്നാലെ അന്വേഷിച്ചു പോകുന്നില്ല. പോയാൽ മാസപ്പടി എത്തിച്ച് കൊടുക്കുന്ന വമ്പൻമാരാകും ഇതിന്റെ തലപ്പത്തുള്ളത്.
അവരെ തൊടാൻ പേടിയാണ് ഉദ്യോഗസ്ഥർക്ക്. പകരം കൃത്യമായ മാസപ്പടിയും മാസത്തിൽ ഒന്നോ രണ്ടോ ചെറിയ ഇരയെയും ഇട്ടു കൊടുക്കും.
കോട്ടയത്തെ ബാറുകളിൽ നിന്നും ഷാപ്പുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടിയായി വാങ്ങുന്നത്. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തേർഡ് ഐ ന്യൂസ് പുറത്തുവിടും







