Spread the love

കോട്ടയം : ദേശീയ സെൻസസിന്റെ ആദ്യ ഘട്ടമായി കുടുംബങ്ങൾ സ്വന്തമായി ഓൺലൈനിൽ വിവരങ്ങൾ നൽകുന്ന സെൽഫ് എന്യുമറേഷനിൽ സജീവമായി പങ്കുചേർന്ന് ജില്ലയിലെ കോളേജുകളും.

video
play-sharp-fill

കോളേജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ നേതൃത്വത്തിലാണ് സെൽഫ് എന്യുമറേഷൻ നടത്തുന്നത്. ബോധവത്കരണ ക്ലാസിനെത്തുടർന്ന് സെൽഫ് എന്യുമറേഷൻ നടത്തുന്ന രീതിയിലാണ് ക്യാമ്പസുകളിലെ ക്രമീകരണമെന്ന് അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർ പി.എ അമാനത്ത് പറഞ്ഞു.

ഇന്നലെ വരെ ആകെ 20,109 പേർ സെൽഫ് എന്യുമറേഷൻ നടത്തി. 30 വരെ https://se.census.gov.in/ വഴി കുടുംബങ്ങൾക്ക് സെൽഫ് എന്യുമറേഷൻ നടത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൽഫ് എന്യുമറേഷൻ ചെയ്ത ശേഷം ലഭിക്കുന്ന 11 അക്ക എസ്.ഇ ഐഡി എന്യുമറേറ്റർമാർ വീടുകളിൽ എത്തുമ്പോൾ നൽകണം.