
തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ നയിച്ച ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനമൊഴിഞ്ഞു. നീണ്ട പത്തു വർഷക്കാലം ശ്രദ്ധേയമായ നിലയിൽ ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായി നയിച്ച ഡോ. പ്രമോദ് പയ്യന്നൂർ നാടക-ചലച്ചിത്ര സംവിധായകൻ കൂടിയാണ്. ഭരണ മാറ്റത്തെ തുടർന്നാണ് രാജികത്ത് നൽകിയത്. നിലവിൽ ജോയിൻ്റ് സെക്രട്ടറി രജനി എം ആണ് ചുമതല ഏറ്റെടുത്തത്.






