Spread the love

തിരുവനന്തപുരം : താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണെന്നും അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്‌ണുനാഥ്‌. അത് ഏത് തലത്തിൽ നടന്ന ചർച്ചയാണ് എന്നത് ഞങ്ങൾക്കറിയില്ല. പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. മലയാള സിനിമ യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തി നോക്കിയാൽ വീണ്ടും ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

video
play-sharp-fill

മലയാള സിനിമയ്ക്ക് ദേശീയ-അന്തർ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ട്. അടിവരയിട്ട് പറയുന്നു ഈ വർഷവും ഐഎഫ്എഫ്കെക്ക് തിരുവനന്തപുരം വേദിയാകും. കൊച്ചിയിലേക്ക് മാറ്റി എന്നുള്ള പ്രചാരണം വ്യാജം. രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി മാറില്ല. അമ്മയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്നും മന്ത്രി വ്യക്തമാക്കി.

താരസംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനം മാത്രമല്ല, പ്രാഥമിക അംഗത്വവും താൻ രാജിവെക്കുകയാണെന്ന് ശ്വേത വ്യക്തമാക്കി. വലിയ ഗൂഢാലോചനയിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയുമാണ് തങ്ങളെ പുറത്താക്കാൻ ചിലർ ശ്രമിച്ചതെന്നും ശ്വേത തുറന്നടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group