Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കാലിലൂടെ കയറി ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു.

video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തുലാപ്പള്ളി സ്വദേശി ജോൺ (80) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡിൽ കറി ക്കത്തികൾ കച്ചവടം നടത്തിവരികയായിരുന്ന ജോണിനെ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ചു വീഴത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജോണിൻ്റെ ഇരു കാലുകളിലൂടെയും ദേവമാത ബസ് കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഇദ്ദേഹത്തിന്റെ ഇടതു കാൽ ഒടിയുകയും വലതു കാലിലെ മസിലുകൾ പറിഞ്ഞുപോവുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ബസുകാരുടെ അനാസ്ഥയാണ് ഒരു ജീവൻ പൊലിയാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.