Spread the love

കൊല്ലാട്: കൊല്ലാട് പൗരാവലിയുടെ നേതൃത്വത്തിൽ നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വീകരണം നൽകി.

video
play-sharp-fill

കൊല്ലാട് എസ്എൻഡിപി ഹാളിൽ നടന്ന സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

പൗരസമിതി ചെയർമാൻ സിബി ജോൺ അധ്യക്ഷത വഹിച്ചു. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും കലാകായിക മത്സരങ്ങളിൽ വിജയിച്ചവരെയും എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും. ഡിഗ്രി തലങ്ങളിൽ റാങ്ക് വാങ്ങിയവരെയും മൊമന്റം നൽകി ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻസിപ്പൽ ചെയർമാൻ എം.പി സന്തോഷ് കുമാർ, ലതാകുമാരി സലിമോൻ, പ്രൊഫ.ടൈറ്റസ് വർക്കി, റവ.ജേക്കബ് വി ജോർജ്, ഫാ.കുര്യൻ തോമസ്, ജഗദീഷ് പാറയിൽ, ഡോ.പരമേശ്വരക്കുറുപ്പ്, ജയൻ ബി മഠം, ജയ് പി പോൾ, തമ്പാൻ കുര്യൻ വർഗീസ്, ടി.ടി ബിജു, ഉദയകുമാർ, ജോർജുകുട്ടി തുടങ്ങിയവർ സംസാരിച്ചു.