Spread the love

ബംഗളൂരു: കർണാടക മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം. 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികള്‍. മരിച്ചവരെല്ലാം ഹൃദ്രോഗത്തിന് ചികിത്സ തേടിയവരാണ്.
ഇന്നലെ ICU വില്‍ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും കൂട്ടമരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കൂട്ടിരിപ്പുകാർ വ്യക്തമാക്കുന്നു.

video
play-sharp-fill

ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളില്‍ 11 രോഗികളാണ് ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയില്‍ മരിച്ചത്.
ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച്‌ രോഗികളുടെ കൂട്ടിരുപ്പുകാർ രംഗത്തെത്തി.

കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച്‌.
എന്നാല്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ പറഞ്ഞു. ആശുപത്രിയില്‍ ഡോക്ടർമാരുടെ ക്ഷാമമുണ്ടെന്നത് സത്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്നത് നിർഭാഗ്യമായ സംഭവമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ഒരു ഡോക്ടർ നൂറു കണക്കിന് രോഗികളെയാണ് ദിവസവും പരിശോധിക്കുന്നത്. എന്നാല്‍ ഇന്നലെ രാത്രി ഷിഫ്റ്റില്‍ ഡോക്ടർമാർ ഉണ്ടായിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.