Spread the love

കോട്ടയം : മണർകാട് അരീപ്പറമ്പില്‍ വയോധികയുടെ വീട്ടില്‍ ഹോം നഴ്സ് ജോലിയ്ക്കെത്തിയ യുവതി മുക്കുപണ്ടം പകരം വച്ച്‌ സ്വർണം തട്ടിയെടുത്തു.

video
play-sharp-fill

കഴിഞ്ഞ ഒരു വർഷത്തോളമായി വീട്ടില്‍ തട്ടിപ്പ് നടത്തുകയായിരുന്നു യുവതി. സംഭവവുമായി ബന്ധപ്പെട്ട് അരീപ്പറമ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രമ്യയെ മണർകാട് പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഒരു വർഷത്തോളമായി മണർകാട് അരീപ്പറമ്പ് ഭാഗത്ത് പള്ളിപ്പറമ്പില്‍ വീട്ടില്‍ തനിച്ച്‌ താമസിക്കുന്ന പെണ്ണമ്മ തോമസിൻ്റെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു രമ്യ.

മക്കളെല്ലാവരും വിദേശത്തായിരുന്നതിനാല്‍ പെണ്ണമ്മയുടെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് രമ്യയായിരുന്നു.
വീട്ടില്‍ ജോലിയ്ക്ക് എത്തിയിരുന്ന സമയം പെണ്ണമ്മയുടെ സ്വർണ്ണാഭരണങ്ങള്‍ കണ്ട് വച്ച രമ്യ, ഇവയ്ക്ക് പകരം മുക്കുപണ്ടം വയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, യഥാർത്ഥ സ്വർണാഭരണങ്ങള്‍ പണയം വച്ച്‌ പണം സ്വന്തമാക്കും. ആവശ്യം കഴിയുമ്പോള്‍ തിരികെ പണയം എടുത്ത് നല്‍കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.
ഇതിനിടെ പെണ്ണമ്മയെ വിദേശത്തുള്ള മകള്‍ ഫോണില്‍ ബന്ധപ്പെട്ടു. തുടർന്ന് ഇവരുടെ സ്വർണാഭരണങ്ങളെപ്പറ്റി ചോദിച്ചു.

ഈ സമയം ആഭരണങ്ങളില്‍ ചിലത് ക്ലാവ് പിടിച്ചതിനു സമാനമായ രീതിയില്‍ കണ്ടു.
ഇതോടെ സംശയം തോന്നിയ മകള്‍ അയല്‍വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് സ്വർണത്തിന് പകരം വീട്ടില്‍ വച്ചിരുന്നത് മുക്കുപണ്ടമാണ് എന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ മണർകാട് പോലീസിലില്‍ പരാതി നല്‍കുകയായിരുന്നു.