Spread the love

കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മിഷൻ ‘ക്ലീൻ കേരള’ നടപടികള്‍ പുരോഗമിക്കുന്നു.

video
play-sharp-fill

ജില്ലയില്‍ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, റസ്റ്റോറന്റുകള്‍, ജ്യൂസ് സ്റ്റാളുകള്‍ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിവരുന്നത്.

 

ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങളും സർക്കാർ ഉത്തരവില്‍ പരാമർശിച്ച ഷവർമ നിർമാണ-വില്‍പ്പന മാർഗനിർദ്ദേശങ്ങളും പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങളിലെ ഷവർമ നിർമാണവും വില്‍പ്പനയും ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു. കുറ്റ്യാടി സർക്കിളിന്റെ പരിധിയിലെ ആയഞ്ചേരി, കുറ്റ്യാടി പഞ്ചായത്തുകളില്‍ പതിനെട്ടു കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങളെ തുടർന്ന് രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നതിനായി ശുപാർശ ചെയ്തു. കൂടാതെ, അശുചിത്വപരമായ സാഹചര്യത്തില്‍ പ്രവർത്തിച്ചതിനെ തുടർന്ന് ഒരു തട്ടുകടയ്‌ക്കെതിരെ അഡ്‌ജുഡിക്കേഷൻ നടപടി സ്വീകരിക്കുന്നതിനുള്ള നോട്ടീസും നല്‍കി.

 

ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നല്‍കി ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നല്‍കി. ആയഞ്ചേരി ഒലീവ് കാറ്ററിംഗിന്റെ ഷവർമ യൂണിറ്റ്, മറ്റൊരു സ്ഥാപനമായ നാനോ തട്ടുകട എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍.

 

പരിശോധനയ്ക്കിടെ ഉപഭോഗയോഗ്യമല്ലാത്തതായി കണ്ടെത്തിയ എട്ട് കിലോ പൊറോട്ട മാവ് രണ്ട് കിലോ ഇറച്ചി, ആറ് കിലോ വറുത്ത പലഹാരങ്ങള്‍ അഞ്ച് കിലോ അരി മാവ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തുടർ നിയമനടപടികള്‍ ശക്തമായി തുടരുന്നതാണ്.