Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സംഘപരിവാർ സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അതിനെതിരെ യുഡിഎഫ് സർക്കാർ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംഘപരിവാർ നേതാവിനെ വൈസ് ചാൻസലറായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ സർക്കാർ പ്രതികരിക്കാത്തത് ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

കേന്ദ്ര സർവകലാശാലകൾക്ക് പിന്നാലെ കേരളത്തിലും സംഘപരിവാർ പിടിമുറുക്കുകയാണെന്ന് ആരോപിച്ച പിണറായി, ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെയും വിമർശിച്ചു. സർവകലാശാല സെനറ്റിൽ 19 സംഘപരിവാർ അനുകൂലികൾ ഉണ്ടെന്നും, ആർഎസ്എസ് സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫ് ഘടകകക്ഷികളോ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങൾക്കെതിരെ ഇടതുമുന്നണി ശക്തമായ പ്രതിരോധം ഉയർത്തിയിരുന്നുവെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ നിയമവിരുദ്ധ ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ പോരാട്ടം തുടരേണ്ടതുണ്ടെന്നും, അതിനാവശ്യമായ ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group