
തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ, ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്നാണ് പിണറായി വിജയൻ വിമർശിക്കുന്നത്. മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഇന്നലെയും താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന് വിമര്‍ശിച്ചു.
നിപ പ്രതിരോധത്തിനായി സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിപ വ്യാപനമുണ്ടായപ്പോഴൊക്കെ ആരോഗ്യമന്ത്രിമാര്‍ ആ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസമായി. മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല. കണ്ട്രോള് റൂം ജനപ്രതിനിധികള്‍ അകന്ന് നില്‍ക്കേണ്ട സ്ഥലമാണെന്ന തരത്തിലുള്ള പെരുമാറ്റമുണ്ടാകുന്നു. അവരുടെ കൂടി സഹകരണം രോഗപ്രതിരോധത്തില്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോളറ കണക്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അവ്യക്തതയിലും പിണറായി വിജയന് പ്രതികരിച്ചു. ആരോഗ്യമന്ത്രി ഒരു കണക്ക് പറയുമ്പോള്‍ അത് തള്ളുകയാണ് ഡിഎംഒ ചെയ്തത്. ജനം ആരെ വിശ്വസിക്കുമെന്നും പിണറായി വിജയന് ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് ഉള്‍പ്പടെ ഉണ്ടായപ്പോള്‍ ഭരിക്കുന്നവര്‍ക്കെതിരെ ശാപ വാക്കുകള്‍ പറയാന്‍ മിടുക്ക് കാണിച്ച ആളാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറാനുള്ള ശ്രമം ആരോഗ്യമന്ത്രി നടത്തി. രോഗ വ്യാപനം ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല വരുന്നത് എന്ന് അദ്ദേഹത്തിന് ഒരു മാസം കൊണ്ട് മനസിലായി കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







