
തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
നിപ സ്ഥിരീകരിച്ച് നാല് ദിവസം കഴിയുമ്പോഴും മരുന്നുകള്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
രോഗ വ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളിലും സര്‍ക്കാരിന് ഉദാസീനതയാണ്. ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റുകയല്ല, വാസ്തവത്തില്‍ തരംതാഴ്ത്തുകയാണ് ചെയ്തതെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിഎച്ച്‌എസിനെ മാറ്റിയ നടപടി തീര്‍ത്തും അനുചിതമെന്നാണ് മുന്‍ ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. ഡയറക്ടറെ മാറ്റുകയല്ല വാസ്തവത്തില്‍ തരംതാഴ്ത്തുകയാണ് ചെയ്തതെന്നും മുന്‍ ആരോഗ്യമന്ത്രി പറഞ്ഞു.
2023ല്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട ഡയറക്ടറെയാണ് ഇപ്പോള്‍ തരംതാഴ്ത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുമ്പോള്‍ ആരോഗ്യവകുപ്പ് അലംഭാവം കാട്ടരുത്. നായക്ക് ഇഞ്ചക്ഷന്‍ എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചാണ് മുന്‍ മന്ത്രിയുടെ വിമര്‍ശനം.
ഡിഎച്ച്‌എസിനെ മാറ്റിയ നടപടി തീര്‍ത്തും അനുചിതമെന്നാണ് മുന്‍ ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. ഡയറക്ടറെ മാറ്റുകയല്ല വാസ്തവത്തില്‍ തരംതാഴ്ത്തുകയാണ് ചെയ്തതെന്നും മുന്‍ ആരോഗ്യമന്ത്രി പറഞ്ഞു. 2023ല്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട ഡയറക്ടറെയാണ് ഇപ്പോള്‍ തരംതാഴ്ത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുമ്പോള്‍ ആരോഗ്യവകുപ്പ് അലംഭാവം കാട്ടരുത്. നായക്ക് ഇഞ്ചക്ഷന്‍ എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചാണ് മുന്‍ മന്ത്രിയുടെ വിമര്‍ശനം.







