
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
കാട്ടാക്കട സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്.
കടുത്ത പനിയെ തുടർന്ന് ഇയാള്‍ ചികിത്സയിലായിരുന്നു. തുടർന്നാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
കഴിഞ്ഞദിവസം തോന്നയ്ക്കല്‍, ചാക്ക, പുത്തൻത്തോപ്പ് എന്നിവിടങ്ങളില്‍ രോഗബാധ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ഇവരുടെ നില തൃപ്‌തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
കോഴിക്കോടും വയനാടും രോഗം കണ്ടെത്തിയതിന് പിന്നാലെയാണ് കൊല്ലത്തും തിരുവനന്തപുരത്തും ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് പയ്യോളിയിലെ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെങ്കിലും രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നല്‍കി. ശുചിത്വവും വ്യക്തിഗത ആരോഗ്യസംരക്ഷണവും പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.







