
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി.
പി.വിജയനെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി.
ഇന്റലിജൻസ് മേധാവിയായിരുന്നു വിജയൻ. എ.ഡി.ജി.പി എച്ച്.വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് എ.ഡി.ജിപിയാക്കി.എസ്.ശ്രീജിത്താണ് പുതിയ ജയിൽ മേധാവി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിൽ മേധാവിയായിരുന്ന ബൽറാംകുമാർ ഉപാദ്ധ്യായയെ സായുധ പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയാക്കി.
ദിനേന്ദ്ര കശ്യപാണ് ഇന്റലിജൻസ് മേധാവി. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റ് ഐ.ജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐ.ജിയാക്കി.
ഇന്റലിജൻസ് ഐ.ജിയായിരുന്ന എസ്.ശ്യാംസുന്ദറാണ് ക്രൈംബ്രാഞ്ച് ഐ.ജി. ആർ.നിശാന്തിനി ഇന്റലിജൻസ് ഐജിയാകും.
ഡി.ഐ.ജി യതീഷ് ചന്ദ്രയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. നിലവിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ.കാർത്തികിനെ തൃശൂർ റേഞ്ച് ഡി.ഐ.ജിയാക്കി. ടി.നാരായണനാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.
എറണാകുളം റേഞ്ച് ഡി.ഐ.ജിയായിരുന്ന അരുൾ ആർ.ബി കൃഷ്ണയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ.
തിരുവനന്തപുരം സ്വദേശിയാണ് അരുൾ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയാക്കി.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.ഷൗക്കത്തലിയാണ് കോഴിക്കോട് കമ്മിഷണർ.
ആലുപ്പുഴയിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ നടത്തിയ മർദ്ദനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി.
കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസറായിരുന്ന പ്രശാന്തൻ കാണി.ബി.കെയാണ് തിരുവനന്തപുരം റൂറൽ മേധാവി.
ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയാക്കി.
കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി തലത്തിലെ മാറ്റങ്ങൾ
മെറിൻ ജോസഫ്: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി
ഷൗക്കത്തലി എ.പി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ.
പ്രശാന്തൻ കാണി ബി.കെ: തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി.
സാബു മാത്യു കെ.എം: കോട്ടയം ജില്ലാ പൊലീസ് മേധാവി.
ഷാജി സുഗുണൻ: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി.
വിഷ്ണു പ്രദീപ് ടി.കെ: ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.
അബ്ദുൽ റഷീദ് എ: പാലക്കാട് ജില്ലാ പൊലീസ് മേധാവി.
എസ്. ദേവ മനോഹർ: വയനാട് ജില്ലാ പൊലീസ് മേധാവി.
ബി. കൃഷ്ണകുമാർ: റെയിൽവേ എസ്.പി
നിതിൻരാജ് പി: കാസർകോട് ജില്ലാ പൊലീസ് മേധാവി.
ബി.വി. വിജയ ഭാരത് റെഡ്ഡി: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ.
അനുജ് പാലിവാൽ: പൊലീസ് ആസ്ഥാനത്തെ ലോ & ഓർഡർ എ.ഐ.ജി
ഫറാഷ് ടി: എറണാകുളം കോസ്റ്റൽ പൊലീസ് എ.ഐ.ജി
മോഹനചന്ദ്രൻ നായർ എം.പി: കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്.പി
മുഹമ്മദ് നദീമുദ്ദീൻ: തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി
ഉമേഷ് ഗോയൽ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി.
ഡോ. നസീം എ: ഇടുക്കി ജില്ലാ പൊലീസ് മേധാവി
സി.എസ്. ഷാഹുൽ ഹമീദ്: തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 എസ്.പി
ഭരണപരമായ ആവശ്യങ്ങൾക്കായി ഇതോടൊപ്പം ക്രൈംബ്രാഞ്ച് ഐ.ജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി (ലോ & ഓർഡർ) എന്നീ നാല് തസ്തികകൾ താല്കാലിക എക്സ്-കേഡർ തസ്തികകളായി ഒരു വർഷത്തേക്ക് സൃഷ്ടിക്കുകയും ചെയ്തു.







