
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഓള്‍ കേരള മെൻസ് അസോസിയേഷൻ.
സൗജന്യയാത്ര ആരംഭിക്കുന്ന ജൂണ്‍ 15ന് ബസുകള്‍ തടയുമെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപനം.
അന്നേ ദിവസം ബസില്‍ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും മെൻസ് അസോസിയേഷൻ ഭാരവാഹി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.സ്ത്രീ വിരുദ്ധതയല്ല പറയുന്നതെന്നും പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് സൗജന്യയാത്ര നല്‍കേണ്ടതെന്നും മെൻസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു. ‘ലക്ഷക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് എന്തിനാണ് സൗജന്യയാത്ര. പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്ത് നിന്നും നീതി കിട്ടുന്നില്ല.
പുരുഷന്മാർ വോട്ട് ബാങ്ക് ആണ്. സ്ത്രീകളുടെ വോട്ട് നേടണമെങ്കില്‍ ഇങ്ങനെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. ബസില്‍ പുരുഷന്മാർക്കും സീറ്റ് സംവരണം വേണം. സ്ത്രീകളെ പോലെ തന്നെ അമ്മ പ്രസവിച്ചത് തന്നെയാണ് പുരുഷന്മാരെയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനുകൂല്യം എല്ലാവർക്കും ഒരുപോലെ ലഭിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കും വിദ്യാർത്ഥിനികള്‍ക്കും വയോധികർക്കും സൗജന്യയാത്ര നല്‍കുന്നതില്‍ തെറ്റില്ല.’- മെൻസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു.







