Spread the love

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന.

video
play-sharp-fill

കമ്മീഷണർ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ശാസന. സംഭവ ദിവസത്തെ ദൃശ്യങ്ങള്‍ പ്രദർശിപ്പിച്ചാണ് പൊലീസുകാരെ കമ്മീഷണർ ശാസിച്ചത്.

മുട്ടയെറിയുമ്പോള്‍ പ്രതിക്കൊപ്പം പൊലീസ് ഓടിയല്ലാതെ തടഞ്ഞില്ലെന്ന് കമ്മീഷണർ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ലാത്തി ചാർജ് ചെയ്ത് പ്രതിഷേധക്കാരെ അടിച്ചോടിച്ചില്ലെന്നും കമ്മീഷണർ കാർത്തിക് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത ഉദ്യോഗസ്ഥരൊന്നും നിർദ്ദേശം നല്‍കിയില്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും കൻ്റോമെൻ്റ് എസി കമ്മീഷണറെ അറിയിച്ചു.

സി.എം.ആർ.എല്‍.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്.

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നല്‍ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.