Spread the love

തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദേശം നൽകി. നാലര വർഷത്തെ എംബിബിഎസ് കോഴ്സിന് അഞ്ച് വർഷത്തേക്കുള്ള ഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി.

video
play-sharp-fill

ആറ് മാസത്തേക്കുള്ള അധിക ഫീസ് വിദ്യാർത്ഥികൾക്ക് മടക്കി നൽകണമെന്നും ഇതുസംബന്ധിച്ച നിർദേശം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനു (ഡിഎംഇ) കൈമാറിയതായും റിപ്പോർട്ടുണ്ട്. അധികമായി ഈടാക്കിയ തുക തിരിച്ചുനൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മെഡിക്കൽ കോളേജുകൾക്ക് ആവശ്യമായ നിർദേശം നൽകാനും എൻഎംസി ആവശ്യപ്പെട്ടു.

എംബിബിഎസ് കോഴ്സിന് നാലര വർഷത്തേക്കുള്ള ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് എൻഎംസി നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് ചില കോളേജുകൾ അഞ്ച് വർഷത്തേക്കുള്ള ഫീസ് വാങ്ങിയെന്നാണ് പരാതി. സംസ്ഥാനത്തെ ഏകദേശം മൂവായിരത്തോളം വിദ്യാർത്ഥികളിൽ നിന്ന് 3.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ അധികമായി ഈടാക്കിയെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group