Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂടിന് സമീപം യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 18കാരന്‍ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അജിത്ത്, കാര്‍ത്തിക് എന്നിവര്‍ കസ്റ്റഡിയില്‍. നരുവാമൂട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

video
play-sharp-fill

രണ്ട് ബൈക്കിലായെത്തിയ അഞ്ച് യുവാക്കളാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സംഘര്‍ഷത്തിനിടെ സമീപത്തുണ്ടായിരുന്ന കടയുടെ ഗ്ലാസിന് മേലേക്ക് ശിവസൂര്യ വീഴുകയായിരുന്നു.

ഗ്ലാസ് പൊട്ടി ശിവസൂര്യയുടെ വയറ്റില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ സുഹൃത്തുക്കള്‍ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നിന്ന് സുഹൃത്തുക്കള്‍ കടന്നുകളഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍ ശിവസൂര്യയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.