Spread the love

കുമളി: ഇടുക്കി കുമളിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി 3 യുവാക്കള്‍ പിടിയിലായി.

video
play-sharp-fill

അമരാവതി മുകളേല്‍ വീട്ടില്‍ എബിൻ എം.ജെ , കൊല്ലംപട്ടട കുന്നത്ത് മലയില്‍ വീട്ടില്‍ സന്തോഷ് , അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടില്‍ അർജുൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിന് സമീപത്ത് കഞ്ചാവ് ചെടികളും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഓപ്പറേഷൻ തുഫാൻ’ ൻ്റെ ഭാഗമായി കുമളി പൊലീസ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം ചെറിയ അളവിലുള്ള കഞ്ചാവ് പിടികൂടിയിരുന്നു. ഇതേത്തുടർന്നാണ് കച്ചവടക്കാരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

വില്‍പ്പനയെക്കുറിച്ച്‌ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.

ചെറിയ പൊതികളിലാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ കൊല്ലംപട്ടട ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലില്‍ പെരുമ്പാവൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് എബിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികള്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തത്.