
തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന.
വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്.
കേരളത്തില്‍ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എല്‍പിജി വില കൂട്ടുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു.
പശ്ചിമേഷ്യൻ യുദ്ധം അയവില്ലാതെ തുടരുന്നത് ഊർജ വിതരണത്തെ സാരമായി ബാധിച്ചതിനെ തുടർന്നാണ് വില വർധന. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ വലിയ നഷ്ടമാണ് നേരിടുന്നത്.
പുതിയ നിരക്കിനു മുൻപ് ഒരു സിലിണ്ടറിൽ 703 രൂപയുടെ നഷ്ടമാണ് കമ്പനികൾക്കുണ്ടാകുന്നതെന്ന് റിപ്പോർട്ട്. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു.







