
പാമ്പാടി: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കാനൊരുങ്ങി പാമ്പാടി പഞ്ചായത്ത്.
പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ സ്ഥിര താമസക്കാരായ കേരള സിലബസ് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കും, സിബിഎസ്സി പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ 90 % മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കും ഗ്രാമ പഞ്ചായത്ത് അനുമോദനം നൽകുന്നു.
അവാർഡിന് അർഹരായവർ അപേക്ഷ (ഫോൺ നമ്പർ സഹിതം), റേഷൻ കാർഡ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ജൂൺ 15 തിങ്കളാഴ്ച 4 മണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് പ്രസിഡന്റ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







