Spread the love

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം യുഡിഎഫ് സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

video
play-sharp-fill

സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് തടഞ്ഞുവച്ച്‌ കേരളത്തിലെ ദരിദ്രരും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുമായ കുട്ടികളുടെ പഠനത്തെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ഇതിനെതിരെ പോരാടിയ എല്‍ഡിഎഫ് സർക്കാരിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇപ്പോള്‍ കേന്ദ്രത്തിന്റെ പാദസേവ ചെയ്യുന്ന യുഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പി എം ശ്രീയില്‍ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് പുതിയ സർക്കാർ.

അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ട്. റിപ്പോർട്ടുകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.