
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലാണ്.
ബി.അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തുകയാണ്. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഡോ. ബി അശോകും എൻ പ്രശാന്തും.
ഏപ്രില്‍ 29നാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെതിരെ സംസാരിച്ചു, സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തി എന്നിവയിലെ നടപടി എന്ന രീതിയിലാണ് അശോകിനെ സസ്പെൻഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ പ്രശാന്ത് രണ്ട് വര്‍ഷമായി സസ്പെൻഷനിലായിരുന്നു. 9 സസ്പെൻഷനാണ് പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചു, ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു, മാധ്യമങ്ങളോട് സംസാരിച്ചു എന്നിങ്ങനെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെതിരായ നടപടികള്‍.







