
മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കാര്യങ്ങൾ തോന്നും പടിയായി തുടങ്ങി. മുൻപ് ഷിബുകുമാറെന്ന കൊള്ളക്കാരൻ മുണ്ടക്കയം സി ഐ ആയിരിക്കേ കൊള്ളപ്പിരിവും, കൈക്കൂലി വാങ്ങലും, വ്യാപാരികളുടെ കുത്തിന് പിടിച്ച് ഓസിൽ സാധനങ്ങൾ വാങ്ങി ഹോട്ടൽ നടത്തിപ്പും മൂലം സംസ്ഥാനത്തെ ഏറ്റവും മോശം സ്റ്റേഷനെന്ന് പേരുകേട്ട പൊലീസ് സ്റ്റേഷനായിരുന്നു മുണ്ടക്കയം. ഷിബുകുമാറിനെ വിജിലൻസ് കൈക്കൂലിക്കേസിൽ പിടിച്ച് അകത്താക്കിയതോടെയാണ് ആ പേര്ദോഷം മാറിയത്.
സമാനമായ സാഹചര്യമാണ് ഇപ്പോൾ മുണ്ടക്കയത്ത്. സാധാരണക്കാരന് നീതി ലഭിക്കണമെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ കാണേണ്ട ഗതികേടാണ്. പ്രസംഗത്തിൽ മാത്രം സദാചാരം കാണിക്കുന്ന ഉദ്യോഗസ്ഥരാണ് സ്റ്റേഷൻ ഭരിക്കുന്നത്.
നിലവിലെ മുണ്ടക്കയം എസ്എച്ച്ഒ 2016 ൽ പുത്തൻകുരിശിൽ എസ് ഐ ആയിരിക്കേ ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ വീട്ടിൽ അർദ്ധരാത്രി സന്ദർശം നടത്തിയതിന് നാട്ടുകാർ പിടികൂടി ഇടിച്ച് പിഴിഞ്ഞ് പഞ്ഞിക്കിട്ട മഹാനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ യുവതിയുടെ വീട്ടിലാണ് ഇയാൾ അർദ്ധരാത്രി സ്വന്തം കാറിൽ സന്ദർശനം നടത്തിയത്. സന്ദർശനം പതിവായതോടെ നാട്ടുകാർ സംഘം ചേർന്ന് ഇയാളെ തടഞ്ഞ് വെച്ച് ഇടിച്ച് പഞ്ഞിക്കിടുകയായിരുന്നു. ഇതേ തുടർന്ന് റേഞ്ച് ഐജി ഇയാളെ സസ്പെൻ്റ് ചെയ്തു.
കഴിഞ്ഞ മാസം മുണ്ടക്കയം നഗരത്തിലെ പെൺകുട്ടിയും യുവാവും തമ്മിലുള്ള പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതും പ്രശ്നം പൊലീസ് സ്റ്റേഷനിൽ എത്തിയതുമാണ്. ഇരു കൂട്ടരേയും സ്റ്റേഷനിൽ വിളിച്ച് വരുത്തി സംസാരിച്ചപ്പോൾ പെൺകുട്ടിക്ക് യുവാവിനൊപ്പം പോകണമെന്ന് പറഞ്ഞു.
എന്നാൽ പെൺകുട്ടിയെ യുവാവ് കൂട്ടിക്കൊണ്ട് പോകുന്ന വിവരം സ്റ്റേഷൻ രജിസ്റ്ററിൽ എഴുതി ഇരുകൂട്ടരേ കൊണ്ടും ഒപ്പിടീപ്പിക്കണമെന്ന് പെൺകുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞെങ്കിലും ഇത് കേട്ട ഭാവം കാണിക്കാനോ, രജിസ്റ്ററിൽ ഒപ്പിടീപ്പിക്കുവാനോ എസ് എച്ച് ഒ തയ്യാറായില്ല.
ഞാനല്ലേ പറഞ്ഞയച്ചത്, ഞാൻ ഗ്യാരണ്ടിയെന്നും എസ് എച്ച് ഒ ഇവരോട് മറുപടിയും പറഞ്ഞു.
തുടർന്നും ഒപ്പ് ഇട്ട് രേഖയാക്കിയിട്ടേ പെൺകുട്ടിയെ യുവാവിനൊപ്പം വിടാവു എന്ന് പറഞ്ഞ പെൺകുട്ടിയുടെ അച്ഛനേയും, അമ്മയേയും അധിക്ഷേപിക്കുന്ന നിലപാടാണ് എസ്എച്ച്ഒ സ്വീകരിച്ചത്.
തുടർന്ന് പെൺകുട്ടിയെ കാണാനില്ല എന്ന് കാണിച്ച് മാതാപിതാക്കൾ സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പെൺകുട്ടിയെ അച്ഛനോടും അമ്മയോടുമൊപ്പം പറഞ്ഞ് വിട്ടതാണല്ലോ എന്നാണ് എസ്എച്ച്ഒ പറയുന്നത്.
ബോധവും വിവരവും ഇല്ലാത്തതും സദാചാരം പ്രവർത്തിയിൽ ഇല്ലാത്തതുമായ ഇവനൊക്കെ നീതി നടപ്പിലാക്കിയാൽ നാടിൻ്റെ അവസ്ഥ എന്താകും.. ?







