Spread the love

കൊല്ലം: മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് എയ്ഡഡ് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ ഡോ.സി ടി ഈപ്പന്‍ മെമ്മോറിയല്‍ ആര്‍എച്ച്‌എസ് സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്കെതിരേയാണ് പരാതി.

video
play-sharp-fill

വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് പ്രധാന അധ്യാപിക അറിയിച്ചതായി പിടിഎ ഭാരവാഹികള്‍ പറയുന്നു. ചക്കുവള്ളിയിലെ ദര്‍സില്‍ നിന്നുള്‍പ്പെടെ ഏകദേശം 30 വിദ്യാര്‍ഥികളാണ് പ്രവേശനത്തിനായി സ്‌കൂളിലെത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് അധ്യാപകരും പിടിഎ പ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് പരാതി. വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു. പ്രധാന അധ്യാപിക മുന്‍പും സമാന രീതിയിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പരാതി ഔദ്യോഗികമായി ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. വിദ്യാഭ്യാസം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.