Spread the love

പാലക്കാട്: ലോട്ടറി വില്‍പ്പനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍മണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്.

video
play-sharp-fill

മെയ് 31ന് വൈകിട്ട് വടക്കുംമുറി ടി.കെ.വി നഗറിന് സമീപത്തുവച്ചാണ് സംഭവം. തമിഴ്നാട് സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരനുമായ കണ്ണനെ ആക്രമിച്ച ശേഷം പ്രതി മൊബൈല്‍ ഫോണും പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം അട്ടപ്പാടിയിലേക്ക് ഒളിവില്‍ പോയ പ്രതിയെ അഗളി പൊലീസിന്റെ സഹായത്തോടെയാണ് കസബ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടര്‍നടപടികള്‍ക്കായി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group