
കോഴിക്കോട്: തന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത അധിക്ഷേപവും ഭീഷണിയുമായി സ്വർണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കി.
കോതമംഗലത്തെ റിസോർട്ടില്‍ വെച്ച് തന്നെ കസ്റ്റഡിയിലെടുത്ത സർക്കിള്‍ ഇൻസ്പെക്ടറെ ലക്ഷ്യം വെച്ചാണ് അർജുൻ ആയങ്കിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്.
ഔദ്യോഗിക ജീവിതം കഴിഞ്ഞ് സുഖമായി പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ലെന്നും, തന്റെ ജീവിതം തകർത്ത ഉദ്യോഗസ്ഥനോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്. നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍.
നീയും നിന്റെ ഡിപ്പാര്‍ട്ട്‌മെന്റും ഭരണപാര്‍ട്ടിയുടെ ഒത്താശയോടെ ഇനിയുമെന്നെ ദ്രോഹിക്കുമെന്നെനിക്കറിയാം. യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ്’, എന്നും കുറിപ്പിലുണ്ട്.







