Spread the love

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട സിഎംആർഎല്‍-എക്സാലോജിക് മാസപ്പടി കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്.

video
play-sharp-fill

സമൻസ് നല്‍കി വീണയെയും സിഎംആർഎല്‍ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന എസ് എഫ് ഐഒയില്‍ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും.

ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികള്‍ക്കോ തടസ്സമില്ലെങ്കിലും തെളിവുകള്‍ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസപ്പടി കേസിലെ അന്വേഷണത്തിന് ഇഡിക്ക് ഹൈക്കോടതിയില്‍ നിന്നും ഇന്നലെ പച്ചക്കൊടി ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി എം ആർ‍ എല്‍ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.