
ഡൽഹി: താൻ യുഎസില്‍ നിന്ന് ഡൽഹിയില്‍ എത്തുമ്പോള്‍ സ്വീകരിക്കാൻ വിമാനത്താവളത്തില്‍ വരരുതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർത്ഥന.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 6-ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് ദിപ്കെ ഇന്ത്യയില്‍ എത്തുന്നത്.
താൻ ഡല്‍ഹിയില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ വരണമെന്ന് സിജെപിയെ പിന്തുണയ്ക്കുന്നവരോട് അഭിജിത് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ ആഹ്വനത്തിന് ലഭിച്ച ജനപിന്തുണ തങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്ന് സിജെപി എക്സില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളത്തില്‍ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർക്കും സുരക്ഷാ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സിജെപി വ്യക്തമാക്കി.
ഇത്രയധികം ആളുകള്‍ ഒരേ സമയം വിമാനത്താവളത്തില്‍ ഒത്തുകൂടുന്നത് പ്രായോഗികമല്ല. പൊതുജനങ്ങള്‍ക്കും സുരക്ഷാ സേനയ്ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കാതിരിക്കാൻ ദയവായി ആരും ഡല്‍ഹി എയർപോർട്ടിലേക്ക് വരരുതെന്നും പാർട്ടി ഔദ്യോഗികമായി അറിയിച്ചു.







