
തിരുവനന്തപുരം: കിഫ്‌ബിയില്‍ ഒരു ലക്ഷത്തിലധികം ശമ്പളം പറ്റുന്നത് 44 ഉദ്യോഗസ്ഥരെന്ന് രേഖകള്‍.
ഇതില്‍ 19 പേർക്ക് പ്രതിമാസ ശമ്പളം ഒന്നര ലക്ഷത്തില്‍ അധികമാണ് നല്‍കുന്നത്. കിഫ്ബിയിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പട്ടിക പുറത്തുവന്നത്.
കിഫ്ബിയുടെ പൊളിച്ചെഴുത്ത് വേഗത്തില്‍ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇവർക്ക് മാത്രം പ്രതിമാസ ശമ്പളത്തിന് ചെലവിടുന്നത് 8299392 രൂപയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കിഫ്ബിയെ ഉടച്ചുവാർക്കണമെന്ന ശിപാർശ കിട്ടിയതോടെ അതിന്‍റെ നടപടികളിലേക്ക് യുഡിഎഫ് സർക്കാർ ഉടൻ കടന്നേക്കും . എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന കാര്യം പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനാണ് സാധ്യത.
കഴിഞ്ഞ സർക്കാരില്‍ നിന്ന് വ്യത്യസ്തമായി ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് കിഫ്ബിയുടെ ചില പദ്ധതികള്‍ യുഡിഎഫ് അവരുടെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.
കിഫ്ബിയുടെ രൂപീകരണം മുതല്‍ അടിസ്ഥാന പിഴവുകള്‍ ഉണ്ടെന്നാണ് ധവള പത്രത്തില്‍ പറയുന്നത്.
കിഫ്ബി ഒരു സാമ്രാജ്യമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്,ആ സംവിധാനത്തെ പൊളിച്ചെഴുതും. മാറ്റങ്ങള്‍ എങ്ങനെ വേണമെന്ന ചില നിർദ്ദേശങ്ങള്‍ ധവള പത്രത്തില്‍ ഉണ്ട്.
കിഫ്ബിയെ ബജറ്റ് നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരണം, ഉടനടി സി എജി പെർഫോമൻസ് ഓഡിറ്റ് നടത്തണം. കിഫ്ബിയുടെ ഭാവിയെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കണമെന്ന ശിപാർശയുമുണ്ട്. മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന മുഖ്യമന്ത്രി ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു.







