Spread the love

ദില്ലി: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

video
play-sharp-fill

ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും”- പ്രധാനമന്ത്രി കുറിച്ചു.

ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് സംസ്ഥാനത്തിൻ്റെ 24-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഭരണഘടനയുടെ ചെറു പകർപ്പ് കൈയിൽ പിടിച്ചാണ് ശിവകുമാർ സത്യവാചകം ചൊല്ലിയത്.

13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മലയാളികളായ യു ടി ഖാദ‍ർ, കെ ജെ ജോർജ് എന്നിവരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു.സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തു.