Spread the love

പാലക്കാട്: മുഖ്യമന്ത്രി വി.ഡി.സതീശന്റെ എഐ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും

video
play-sharp-fill

അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിടുകയും ചെയ്ത ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് കേസെടുത്തത്.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ കെ.ജയരാജന്റെ പരാതിയിലാണ് പൊലീസിന്‍റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചു എന്നാണ് പരാതി.

കഴിഞ്ഞ മാസം 29 നാണ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്ത രീതിൽ എന്ന് പറയപ്പെടുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സതീശന്‍റെ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

‘കരുണൻ ചാലിൽ’ എന്ന ഫെയ്‌സ്ബുക് അക്കൗണ്ടിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ചതിനാണ് അത്തോളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

പ്രധാനമന്ത്രിയുടെ ഷൂസിൽ മുഖ്യമന്ത്രി മുത്തം വയ്ക്കുന്ന തരത്തിൽ വ്യാജമായി സൃഷ്ടിച്ച ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.