
തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമില്‍ കൃഷിമന്ത്രി ടി. സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു.
മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിക്കൊപ്പം ഇരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് മാധ്യമപ്രവർത്തകർ സ്വീകരിച്ചത്.
കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’ എന്ന മുദ്രാവാക്യം ഉയർത്തി വാർത്താസമ്മേളന ഹാളില്‍ പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







