
ബംഗളൂരു: കർണാടകയില്‍ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റു. ലോക്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവകുമാർ ഭരണഘടനയെ തൊട്ട് സത്യവാചകം ചൊല്ലി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമൊപ്പമാണ് ശിവകുമാർ എത്തിയത്. കെ.സി. വേണുഗോപാലും സുർജെവാലയും ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും ചുമതലയേറ്റു. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയില്‍ ഇന്ന് അധികാരമേറ്റു. കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് ചുമതലയേല്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെയും എംബി പാട്ടീലും സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്.
ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരുടെ പേരുകളും ഡൽഹിയില്‍ നിന്ന് അംഗീകരിച്ച് കിട്ടിയവരുടെ കൂട്ടത്തിലുണ്ട്. അതേസമയം ശബ്ദ വിവാദത്തില്‍ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്.
ഡി കെയുടെ വിശ്വസ്തനും മലയാളിയായ എൻ എ ഹാരിസിന്റെ പേരും ഈ പട്ടികയിലില്ല.







