Spread the love

തിരുവനന്തപുരം: ട്രഷറി നിയന്ത്രണം കർശനമാക്കി ധനകാര്യ വകുപ്പ്.

video
play-sharp-fill

വേയ്സ് ആൻഡ് മീൻസ് പരിധി 10 ലക്ഷമായി കുറച്ചു. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണം.

സാധാരണ ഗതിയില്‍ സമ്പത്തിക വർഷം അവസാനിക്കുമ്പോഴാണ് ഇത്തരം നിയന്ത്രണം സ്വീകരിക്കാറുള്ളത്. നേരത്തെ 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതിനാണ് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംസ്ഥാനത്തെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ നാളെ പുറത്തിറക്കും. കെ.എം ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധസമിതി ഇന്ന് റിപ്പോർട്ട് കൈമാറും.

സാമ്പത്തിക മേഖലയില്‍ സമഗ്ര പരിഷ്കരണ നിർദേശങ്ങള്‍ ധവളപത്രത്തില്‍ ഉണ്ടാകും.

വിസ്മയങ്ങളുള്ള ധവളപത്രം തയ്യാറാകുന്നു എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത്. ധവളപത്രം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു. 5000 കോടി രൂപക്ക്‌ മുകളില്‍ ഖജനാവില്‍ ബാക്കിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.