
കാസർകോട്: തൃക്കരിപ്പൂരില്‍ ഒരു വീട്ടില്‍ കിണർ പുനർനിർമ്മിക്കുന്നതിനിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തകിടുകളും രൂപങ്ങളും കണ്ടെത്തി.
ഇളമ്പച്ചി തെക്കുമ്പാട് വടക്കേപുരയില്‍ തറവാട്ടിലെ പഴയ കിണർ പുതുക്കിയപ്പോഴാണ് ലോഹപ്പെട്ടി കണ്ടെത്തിയത്.
കിണറിന്റെ അടിഭാഗത്തെ നെല്ലിപ്പലകയില്‍ ഉറപ്പിച്ച നിലയിലായിരുന്നു പെട്ടി.
ഇതിനുള്ളില്‍ ഒരു ആള്‍രൂപം, ആമയുടെ ആകൃതിയിലുള്ള രണ്ട് രൂപങ്ങള്‍, ഒരു നേർത്ത സ്വർണത്തകിട് എന്നിവ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഇവയ്ക്ക് 200 വർഷത്തെ പഴക്കമുണ്ടാകുമെന്നാണ് നിഗമനം. തറവാട്ടിലെ കാരണവന്മാർ ചിലപ്പോള്‍ സ്ഥാപിച്ചതായിരിക്കാമെന്നും കരുതുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട് പ്രധാന നിർമ്മിതികള്‍ ആരംഭിക്കുമ്പോള്‍ അതില്‍ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും നിക്ഷേപിക്കുന്ന പതിവുണ്ട്.







