
തിരുവനന്തപുരം: കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ.
കെ.എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തില്‍ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഹാളിന് പുറത്തിറങ്ങി. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാർത്താസമ്മേളനം.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന് അപകടം ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെളിവ് നശിപ്പിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകളും ശ്രീറാമിനെതിരെ ചുമത്തിയിട്ടുണ്ട്.







