Spread the love

കോട്ടയം: കോട്ടയം നഗത്താൽ എത്തുന്ന വഴി യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.തിരക്കേറിയ സ്‌ഥലങ്ങളിലെ സീബ്രാ ലൈനുകള്‍ മാഞ്ഞു തുടങ്ങിയതോടെ നഗര യാത്രയില്‍ അപകട മുന്നറിയിപ്പ്‌. കാല്‍ നടയാത്രക്കാരെയും വാഹന യാത്രക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണു

video
play-sharp-fill

മിക്കയിടങ്ങളിലെയും സീബ്രാലൈനുകള്‍ മാഞ്ഞു തുടങ്ങിയത്‌.
സ്‌കൂള്‍ തുറന്നതോടെ നഗരത്തില്‍ തിരക്കേറിയതിനാല്‍ സീബ്രാ ലൈനുകള്‍ ഇല്ലാത്തത്‌ അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ ആശങ്കയുണ്ട്‌.

നഗരത്തിലെ ബസ്‌ സ്‌റ്റോപ്പുകളിലും തിരക്കേറിയ സ്‌ഥലങ്ങളിലുമെല്ലാം സീബ്രാ ലൈനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ചുരുക്കം ചില സ്‌ഥലങ്ങള്‍ ഒഴിച്ചാല്‍ ഭൂരിഭാഗം സ്‌ഥലങ്ങളിലും സീബ്രാലൈനുകള്‍ കാണാനേയില്ല.പലയിടങ്ങളിലും റോഡിന്റെ വശങ്ങളില്‍ മാത്രം ലൈനുകളുടെ ശേഷിപ്പ്‌ അവശേഷിക്കുന്നുണ്ട്‌. യാത്രക്കാര്‍ക്ക്‌ ഇതു ദൃശ്യവുമല്ല. മഴക്കാലത്തിനും ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിനും മുന്നോടിയായി റോഡ്‌ നവീകരിച്ചപ്പോള്‍ ലൈനുകള്‍ പലതും മായുകയായിരുന്നു. പിന്നീട്‌ വീണ്ടും വരയ്‌ക്കാന്‍ അധികൃതര്‍ തയാറായതുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കര്‍ ജങ്‌ഷന്‍, റൗണ്ടാന ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സീബ്രാലൈനുകള്‍ ഇല്ലാത്തതാണ്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. രാവിലെയും വൈകിട്ടും ഇടതടവില്ലാതെ യാത്രക്കാര്‍ റോഡ്‌ മുറിച്ചു കടക്കുന്ന സ്‌ഥലങ്ങളാണിവ. പ്രദേശത്തെ സ്‌കൂളുകളിലേക്കു വരുന്ന വിദ്യാര്‍ഥികളാണ്‌ ഏറെ വലയുന്നത്‌. ജില്ലാ ആശുപത്രി, കെ.എസ്‌.ആര്‍.ടി.സി എന്നിവിടങ്ങളിലും സമാന ദുരിതം അനുഭവിക്കുന്നുണ്ട്‌. സീബ്രാലൈനുകള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തുന്നില്ല.

നഗരത്തില്‍ പതിവായി എത്തുന്ന ഡ്രൈവര്‍മാര്‍ മുന്‍ പരിചയത്തില്‍ സീബ്രാലൈനുകളുണ്ടായിരുന്ന സ്‌ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താറുണ്ട്‌.എന്നാല്‍, പുറത്തു നിന്നു വരുന്നവര്‍ ഇതറിയാതെ പായുന്നത്‌ അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി യാത്രക്കാര്‍ പറയുന്നു.
മഴ സജീവമാകുന്നതോടെ, വീണ്ടും നഗരത്തില്‍ കുരുക്കും തിരക്കും വര്‍ധിക്കുന്നതോടെ അപകട സാധ്യതകളും വര്‍ധിക്കും. അടിയന്തിരമായി സീബ്രാ ലൈനുകള്‍ പുതുക്കി വരയ്‌ക്കണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്‌.