Spread the love

കോട്ടയം: കര്‍ഷകര്‍ക്ക്‌ 3.35 രൂപ നല്‍കുമെന്ന പ്രഖ്യാപനത്തോടെ മില്‍മ പാലിനു കൂട്ടിയത്‌ നാലു രൂപ, വര്‍ധന നടപ്പാക്കിയ ശേഷം കര്‍ഷകര്‍ക്കെല്ലാം 3.35 രൂപ അധികമായി ലഭിച്ചോ?.
ലഭിച്ചില്ലെന്നു കര്‍ഷകര്‍, പല സംഘങ്ങളിലും കര്‍ഷകര്‍ക്കു പരമാവധി ലഭിച്ചത്‌ 3 രൂപ മാത്രം. പാല്‍ വില നിര്‍ണയത്തിലെ ചാര്‍ട്ട്‌ പരിഷ്‌കരിക്കാതെയുള്ള വില വര്‍ധനയായതിനാല്‍ നേട്ടം മില്‍മയ്‌്ക്കു മാത്രമെന്നും കര്‍ഷകര്‍ പറയുന്നു.

video
play-sharp-fill

പല സംഘങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പാല്‍ അളന്ന കര്‍ഷകര്‍ക്കു ലഭിച്ചത്‌ ലിറ്ററിനു പരമാവധി ലഭിച്ചത്‌ 47.50 രൂപ മാത്രമാണ്‌. വില വര്‍ധനയ്‌ക്കു ശേഷവും 44 രൂപ പോലും ലഭിക്കാത്ത കര്‍ഷകരുമുണ്ട്‌.
കര്‍ഷകരില്‍ ഈ വിലയ്‌ക്കു വാങ്ങുന്ന പാലാണു മില്‍മ 60 രൂപയ്‌ക്കു വില്‍ക്കുന്നത്‌. പ്രൊസസിങ്ങ്‌, പായ്‌ക്കിങ്ങ്‌, ഗതാഗത ചെലവ്‌ എന്നിവ കൂടി കൂട്ടിയാലും മില്‍മയ്‌ക്കു ലാഭത്തില്‍ കുറവുണ്ടാകില്ലെന്നു കര്‍ഷകര്‍ പറയുന്നു.ചില സംഘങ്ങള്‍ കര്‍ഷകരുടെ കണ്‍മുന്നില്‍ ഇതേ പാല്‍ 64 രൂപയ്‌ക്കു വരെ വില്‍ക്കുകയും ചെയ്യും. സംഘങ്ങളും ഇത്തരത്തില്‍ ലാഭമുണ്ടാക്കുന്നുണ്ട്‌.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചാര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോഴും വില നിര്‍ണയിക്കുന്നത്‌. അന്നുണ്ടായിരുന്ന പശുക്കളില്‍ നിന്നു പരമാവധി 5- 6 ലിറ്റര്‍ പാലാണ്‌ ലഭിച്ചിരുന്നത്‌, കൊഴുപ്പേറിയ പാലുമായിരുന്നു ഇത്‌.
എന്നാല്‍, ഇപ്പോള്‍ സങ്കരയിനം പശുക്കള്‍ വന്നതോടെ ശരാശരി ഉത്‌പാദനം 10 -15 ലിറ്റിലേക്കു മാറി, കൊഴുപ്പു കുറയുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാര്‍ട്ട്‌ പഴയതായതിനാല്‍ ഫാറ്റിന്റെയും എസ്‌.എന്‍.എഫിന്റെയും അടിസ്‌ഥാനത്തില്‍ ഇത്തരം പാലിനു വില കുറയും.പല വിധ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ക്ഷീര കര്‍ഷകര്‍ക്ക്‌ നിലവില്‍ വില വര്‍ധന കൊണ്ടു കാര്യമായ നേട്ടമുണ്ടാകുന്നില്ല. മില്‍മ വില വര്‍ധിപ്പിച്ചതിനു മുമ്പേ സ്വകാര്യ ഡയറികള്‍ പലതും വില വര്‍ധിപ്പിച്ചിരുന്നു, അവശേഷിക്കുന്ന ഡയറികളും ഉടന്‍ വില വര്‍ധിപ്പിക്കും.

ചില്ലറ വിപണിയില്‍ പലയിടങ്ങളിലും പാല്‍ വില 65 രൂപ വരെ എത്തുകയും ചെയ്‌തു.
വില വര്‍ധനയ്‌ക്ക് ഉത്സാഹിക്കുന്ന മില്‍മ കാലിത്തീറ്റയുടെയും മരുന്നിന്റെയുമൊക്കെ വില വര്‍ധന തടയാനും സജീവമായി ഇടപെടണമെന്നാണു കര്‍ഷകരുടെ ആവശ്യം.