Spread the love

ഇടുക്കി: കൊളുക്കുമലയിൽ നിന്ന് തമിഴ്നാട് ഭാഗത്തെ കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശിയായ ദ്രവിനേഷ് (25) ആണ് മരിച്ചത്. രാവിലെ സൂര്യോദയം കാണാനെത്തിയതിനിടെയാണ് സംഭവം.

video
play-sharp-fill

ചെന്നൈയിൽ നിന്ന് എത്തിയ പത്തംഗ സംഘത്തിനൊപ്പമാണ് ദ്രവിനേഷ് കൊളുക്കുമലയിലെത്തിയത്. ഓഫ് റോഡ് ജീപ്പിൽ സഞ്ചരിച്ച സംഘം സിംഹപ്പാറ പ്രദേശത്ത് എത്തിയപ്പോഴാണ് യുവാവ് കൊക്കയിലേക്ക് ചാടിയത്. രാവിലെ ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്.

സംഭവത്തെ തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. മൂന്നാറിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group