Spread the love

സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 – 4 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് അറിയിപ്പ്.

video
play-sharp-fill

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ജൂണ്‍ നാല് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഓറഞ്ച് അലർട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 3, 4 ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം

04/06/2026: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്

കാലവർഷം ഉടനെത്തും

അടുത്ത 3 – 4 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടല്‍, തെക്കുകിഴക്കൻ അറബിക്കടല്‍, ലക്ഷദ്വീപ് എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലെ കൂടുതല്‍ ഭാഗങ്ങളിലേക്കും തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യത.

തെക്കുകിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്കുകിഴക്കൻ അറബിക്കടലിലും തെക്കൻ കേരള തീരത്തിനും സമീപത്തുമായി സമുദ്രനിരപ്പില്‍ നിന്ന് 3.1 മുതല്‍ 5.8 കി.മീ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.

തെക്കുപടിഞ്ഞാറൻ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇപ്പോള്‍ സമുദ്രനിരപ്പില്‍ നിന്ന് 3.1 മുതല്‍ 7.6 കി.മീ വരെ ഉയരത്തില്‍ വ്യാപിച്ചുകിടക്കുന്നു. മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും സമീപ വടക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മീ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി തുടരുന്നു. ജൂണ്‍ 4 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.