Spread the love

കോട്ടയം: കേരളാ പോലീസിന്റെ അഭിമാനമാണു നിങ്ങള്‍… വാകത്താനം പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ പ്രീതിഷ്‌ പ്രസാദിനെ വീഡിയോ കോളിലൂടെ അഭിനന്ദിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

video
play-sharp-fill

ശനിയാഴ്‌ച വൈകിട്ട്‌ സ്‌റ്റേഷനില്‍ നിന്നു വിളി ലഭിച്ച ശേഷമാണു രാത്രി 7.30-ഓടെ ആഭ്യന്തരമന്ത്രി വീഡിയോ കോളിലൂടെ പ്രീതിഷുമായി സംസാരിച്ചത്‌. പ്രത്യേക പാരിതോഷികം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
വാകത്താനം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ തോട്ടില്‍നിന്നും കണ്ടെത്തിയ യുവാവിന്റെ അഴുകിയ മൃതദേഹം കരയ്‌ക്കെത്തിച്ചതാണു പ്രീതിഷിന്‌ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തത്‌.

തോടിന്റെ ആഴവും മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്റെ അവസ്‌ഥയും രക്ഷാപ്രവര്‍ത്തനത്തിനു വലിയ വെല്ലുവിളിയായിരുന്നു. ദുര്‍ഗന്ധവും അഴുകലും ശക്‌തമായിരുന്ന സാഹചര്യത്തിലാണ്‌ യാതൊരു മടിയും കൂടാതെ തോട്ടിലിറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയത്‌. പ്രതിസന്ധി ഘട്ടത്തില്‍ മാനുഷികമൂല്യങ്ങളും കര്‍ത്തവ്യബോധവും ഉയര്‍ത്തിപ്പിടിച്ച നടപടിക്കാണു ജില്ലാ പോലീസും അദ്ദേഹത്തെ അഭിനന്ദിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച വ്യക്‌തിയോടുള്ള അവസാന ബഹുമാനവും നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തബോധവും മനസിലാക്കിയാണു താന്‍ പ്രവര്‍ത്തിച്ചതെന്നു പ്രീതിഷ്‌ പറഞ്ഞു. രണ്ടു മാസം മുന്‍പാണു കോട്ടയം ട്രാഫിക്‌ വിഭാഗത്തില്‍ നിന്നും പ്രീതിഷ്‌ വാകത്താനം സ്‌റ്റേഷനിലേക്കു സ്‌ഥലംമാറി എത്തിയത്‌.