
കുമരകം : ജൂൺ 1 ലോക ക്ഷീര ദിനാചരണത്തിൻ്റെ ഭാഗമായി കുമരകം അട്ടിപ്പിടിക ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീരദിനാചരണം സംഘടിപ്പിച്ചു.
സംഘം പ്രസിഡൻ്റ് കെ എസ് സലിമോൻ പതാക ഉയർത്തുകയും ക്ഷീര ദിനാചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരണം നടത്തുകയും ചെയ്തു. തുടർന്ന് മധുരം വിതരണം ചെയ്തു.
ഭരണസമിതി അംഗങ്ങളായ രജിമോൻ വട്ടപ്പാറ, രാജീവ് നാല്പതിൽച്ചിറ,
സംഘം സെക്രട്ടറി സുനിത എം, പി കെ രാജേശ്വരി എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക ക്ഷീരദിനം, അന്തരാഷ്ട്ര പാൽ ദിനം എന്നൊക്കെ അറിയപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ ഒന്നിന് ലോക ക്ഷീരദിനമായി കൊണ്ടാടുന്നു.
പാലിനെ ആഗോള ഭക്ഷണം ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.







