
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ വെച്ച് തനിക്ക് നേരെ അധിക്ഷേപവും മോശം അനുഭവവുമുണ്ടായെന്ന പരാതിയില്‍ നടി അൻസിബ ഹസൻ പോലീസ് മുൻപാകെ മൊഴി നല്കി.
ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് താരം മൊഴി രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ, നടി ലക്ഷ്മിപ്രിയ എന്നിവരില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര പോലീസ് നടപടി.
പരാതിയില്‍ അന്വേഷണം ശക്തമാക്കിയ പോലീസ്, നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കാക്കര എസിപി ഓഫീസില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്
ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് തനിക്കുണ്ടായ മാനസിക പീഡനങ്ങള്‍ വിവരിച്ച് അൻസിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കൈമാറുകയായിരുന്നു.
തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വഴി കേസ് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ തൃക്കാക്കര എസിപിയെ ചുമതലപ്പെടുത്തി.







