Spread the love

പൂഞ്ഞാർ: വണ്ടൻപാതൽ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെയ്ക്ക് സ്വീകരണവും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

video
play-sharp-fill

ചടങ്ങിൽ വാർഡ് പ്രസിഡന്റ് ഷാഹുൽ തടത്തിൽ പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ജീ രാജ് ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് മെമ്പർ വി. ടി അയ്യൂബ് ഖാൻ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി, ഏഴാം വാർഡ് മെമ്പർ പൊന്നമ്മ ടീച്ചർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് രാജു, മുൻ മെമ്പർമാരായ ബെന്നി ചേറ്റക്കുഴി, ബി ജയചന്ദ്രൻ, ജാൻസി തൊട്ടിപ്പാട്ട്, തോമസ് കോശി, ഉമേഷ് ചെമ്പൻകുളം, മോളി ടീച്ചർ, കെ കെ ജനാർദനൻ, രാജു വിജയാ സ്റ്റുഡിയോ, ജെയിംസ് വെട്ടിമറ്റത്തിൽ, ബിജു പടിവാതുക്കൽ, മനോജ് ആലക്കൽ, ബിനു ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group