
കോട്ടയം: മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിൻ്റെ കത്ത്
വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
യുഎഇയിലെ അബുദാബി കൊമേഴ്‌സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ കിട്ടിയ പണം മാറ്റിയിട്ടുണ്ടെന്ന് ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ തയ്ക്കണ്ടി, സുനീഷ്. എം എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നും എസ്എൻസി ലാവലിൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് വന്ന പണം അമേരിക്കയിലെ
ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിച്ചു. വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നാണ് തനിക്ക് വിവരം കിട്ടിയതെന്നും ഷോൺ പറഞ്ഞു.







