Spread the love

തിരുവനന്തപുരം വെമ്പായത്തുള്ള ഹാപ്പിലാൻഡിലുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. വെമ്പായത്ത് പ്രവർത്തിക്കുന്ന ‘ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു.

video
play-sharp-fill

ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം ഉണ്ടായത്. അപകടത്തിൽ തമിഴ്നാട് സ്വദേശികൾക്കാണ് ഗുരുതരമായി പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ​നാലു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്.